അടിമാലി. അടിമാലി എസ് എൻ ഡി പി ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം നടത്തി. ഗുരുമന്ദിരത്തിൽ പ്രത്യേക ഗുരുപൂജ വഴിപാടുകൾ സമൂഹ പ്രാത്ഥന എന്നിവ നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സ്വാമി ശിവ സ്വരൂപാനന്ദ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേത്രം മേൽശാന്തി അജിത് മഠത്തുംമുറി മഹാസമാധി ദിന സന്ദേശം നൽകി. സമാധി സമയത്ത് 98 നിലവിളക്ക് കൊളുത്തി ഗുരുമണ്ഡപത്തിൽ സമൂഹപ്രാർത്ഥനയും തുടർന്ന് സമൂഹസദ്യയും നടത്തി. പരിപാടികൾക്ക് ശാഖാപ്രസിഡന്റ് അഡ്വ. നൈജു രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ഡോ. രേഖ ബാബു സെക്രട്ടറി ബാബു കൃഷ്ണൻകുട്ടി എന്നിവർനേതൃത്വംനൽകി