കട്ടപ്പന: വനം വകുപ്പിന് കീഴിലെ സംസ്ഥാന വനം വികസന ഏജൻസി നടത്തി വരുന്ന സ്‌നേഹ ഹസ്തം പദ്ധതിയുടെ ഭാഗമായി കണ്ണംപടി ഉന്നതിയിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ആദിവാസികളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ട് സംസ്ഥാനത്തുടനീളം 100 ക്യാമ്പുകളാണ് നടത്തുന്നത്. ഐ.എം.എ അംഗങ്ങളായ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലെ 6 ഡോക്ടർമാർ രോഗികളെ പരിശോധിച്ച് മരുന്നുകൾ വിതരണം ചെയ്തു. ആവശ്യമായവർക്ക് കണ്ണടകളും സൗജന്യമായി നൽകി. പഞ്ചായത്തംഗം ഷീബാ സത്യനാഥ് അദ്ധ്യക്ഷയായി. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജയചന്ദ്രൻ. ജി, രശ്മി, കണ്ണംപടി ഊരുമൂപ്പൻ രാമൻ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പ്രസാദ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സജിമോൻ എന്നിവർ നേതൃത്വം നൽകി.