peerumedu


പീരുമേട്: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രം ആക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളയുടെ വർണ്ണ കൂടാരം പദ്ധതി പള്ളിക്കുന്ന് പഞ്ചായത്ത് എൽ.പി സ്‌കൂളിൽ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെയും ലാബിന്റെയും ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡ്റ് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. ക്ലാസ് റൂം, ലാബ് എന്നിവയുടെ ഉദ്ഘാടനം പഞ്ചായത്തംഗം പി.എ ജേക്കബ്ബും നിർവഹിച്ചു. ഇതോടൊപ്പം അൾട്ടൻ ഹൈം ഗ്രൂപ്പ് നൽകുന്ന പഠന ഉപകരണങ്ങളുടെ വിതരണവും നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് മെമ്പർ സ്മിതാമോൾ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എ ബിനുമോൻ, പീരുമേട് എ.ഇ.ഒ എം.രമേശ്, സ്‌കൂൾ പ്രധാന അദ്ധ്യാപിക എംഎച്ച് സലീന, ആര്യ പി എ, അനീഷ് തങ്കപ്പൻ. പി.ബി അനീഷ്, എസ് കണ്ണൻ, കെ.കെ ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.