chadangu
അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിൽ ദേവിക്ക് ഒരടിമണ്ണ് സമർപ്പണ ചടങ്ങിന്റെ ഉദ്ഘാനം അയ്യപ്പ സേവാ സമാജം ഫൗണ്ടർ ട്രസ്റ്റി സ്വാമി അയ്യപ്പദാസ് നിർവഹിക്കുന്നു

തൊടുപുഴ:അന്നപൂർണ്ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിൽ ദേവിക്ക് ഒരടിമണ്ണ് സമർപ്പണ ചടങ്ങ് നടന്നു. ഭൂമിസമർപ്പണ സമിതി രൂപീകരണവും ചടങ്ങിൽ നടന്നു. പരിമിതമായ സ്ഥലസൗകര്യത്തിൽ നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ സ്ഥല വിസ്തൃതി വർദ്ധിപ്പിക്കണമെന്ന ഭക്തരുടെ ആഗ്രഹമാണ് ക്ഷേത്രത്തിന് തൊട്ടുചേർന്നു കിടക്കുന്ന സ്ഥലം വാങ്ങി ദേവിക്ക് സമർപ്പിക്കാൻ ഭരണസമിതി മുന്നിട്ടിറങ്ങിയിട്ടുള്ളത്. ചടങ്ങിന്റെ ഉദ്ഘാടനം അയ്യപ്പ സേവാസമാജം ഫൗണ്ടർ ട്രസ്റ്റി സ്വാമി അയ്യപ്പദാസ് നിർവഹിച്ചു.ആദ്യ സമർപ്പണം അനിമോൻ നന്ദനം ബാബു പരമേശ്വരൻ ഇ.എ.പി ക്ക് നൽകി നിർവഹിച്ചു. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരി,ക്ഷേത്രം പ്രസിഡന്റ് പി.എസ്. പ്രകാശ്, സെക്രട്ടറി അനിൽകുമാർ വെണ്മയിൽ, ജോയിന്റ് സെക്രട്ടറി കെ.ആർ. ശ്രീരമണൻ, ട്രസ്റ്റ് അംഗം വി.കെ. ബിജു, ട്രഷറർ പി.എസ്.മുരളി, മാതൃസമിതി കൺവീനർ പ്രിയ സുനിൽ,ഹിന്ദു എക്കണോമിക് ഫോറം പ്രസിഡന്റ് ആർ. സുനിൽകുമാർ, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.