logo

തൊടുപുഴ: സ്വച്ചതാ ഹി സേവ കാമ്പയിന്റെ ഭാഗമായി ഒക്ടോബർ 2 വരെ 'സ്വച്ചോത്സവ് ' എന്ന പേരിൽ തൊടുപുഴ നഗരസഭയിൽ വിവിധ ശുചീകരണ ബോധവത്കരണ പരിപാടികൾ നടത്താൻ തീരുമാനിച്ചു. ചെയർമാൻ കെ.ദീപക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിന്ദു പദ്മകുമാർ, എം.എ കരീം, പി.ജി രാജശേഖരൻ, നഗരസഭ സെക്രട്ടറി, വ്യാപാരി വ്യവസായ ഏകോപനസമിതി, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള ലോഗോ പ്രകാശനവും നടത്തി. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു ബോധവത്കരണ റാലി, ശുചിത്വ പ്രതിജ്ഞ. ഫ്ളാഷ് മോബ് എന്നിവ നടത്തുന്നതിനും. വ്യാപാരികളുടെ നേതൃത്വത്തിൽ 24 ന് പ്രൈവറ്റ് സ്റ്റാൻഡ് വൃത്തിയാക്കുന്നതിനും. ഏക് തിൻ ഏക് ഘണ്ട, ഏക സാത് ന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ ട്രാക്കുമായി ചേർന്ന് റെഡിഡന്റ്സ് കോളനികളിൽ ശുചീകരണം നടത്തുന്നതിനും തീരുമാനിച്ചു, ശുചീകരണ ജീവനക്കാർ, ഹരിത കർമ സേന അംഗങ്ങൾ എന്നിവരെയും ആദരിക്കും. സുരക്ഷ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.