ഇടുക്കി: താനൂർ ബോട്ട് അപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ മോഹനൻ കമ്മീഷൻ ഇന്ന് മുതൽ മൂന്ന് ദിവസം ജില്ലയിൽ ഹിയറിംഗ് നടത്തും. രാവിലെ 11ന് ദേവികുളം പഞ്ചായത്ത് ഹാൾ,മാട്ടുപ്പെട്ടി, 24ന് ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, 25ന് കുമളി ഡി.ടി.പി.സി ഹാൾ എന്നിവിടങ്ങളിലാണ് ഹിയറിംഗ്. പൊതുജനങ്ങൾക്ക് ജലഗതാഗതം, ജല വിനോദം എന്നിവയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ സൗകര്യമുണ്ടായിരിക്കും.