cow

പീരുമേട്: റോഡിൽ അലഞ്ഞു നടക്കുന്ന കന്നുകാലി കൂട്ടം വാഹനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ അപകടം സൃഷ്ടിക്കുന്നു. അധികൃതർ ഈ കന്നുകാലി കൂട്ടങ്ങളെ പിടിച്ചു കെട്ടാനുള്ള നടപടി സ്വീകരിക്കുന്നില്ല. ഏറ്റവും അവസാനം ഇന്നലെ രാവിലെ വാഗമണ്ണിൽ ഉണ്ടായ അപകടം. കന്നുകാലി കൂട്ടംറോഡിൽ കിടന്നതിനാൽ വെട്ടിച്ചു മാറ്റിയ ലോറിയിലേക്ക് യുവാക്കൾ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് മരണമടയുകയും ചെയ്തു

. കൂട്ടമായിറോഡ് നിറഞ്ഞ് എത്തുന്നകന്നുകാലികൾ
ഇടിച്ച് അപകടവും ഉണ്ടാക്കുന്നു.രാത്രിയിലുംപകലും ഒരുപോലെ ഈ കന്നുകാലി കൂട്ടം ഉണ്ടാക്കുന്ന തടസ്സം വലുതാണ്.ഏലപ്പാറ,മേമല, പള്ളിക്കുന്ന്, തുടങ്ങിയ പ്രദേശങ്ങളിൽ കന്നുകാലികൾദേശീയ പാതയിൽ വിഹരിക്കുകയാണ്. ഇത് വാഹന യാത്രക്കാർക്കും കാൽനട യാത്ര കാർക്കും, ബസ് കാത്തുനിൽക്കുന്നവർക്കും ഒരുപോലെതടസ്സവും ശല്യവും ഉണ്ടാക്കുന്നു.
ചന്ത ദിവസം അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലികൾ ഉണ്ടാക്കുന്ന തടസ്സങ്ങൾ വ്യാപാരികൾക്ക് കച്ചവടം
ചെയ്യാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. കന്നു കാലികൾക്ക് ഉടമസ്ഥർ ഉണ്ടെങ്കിലും ഇവയെ നിയന്ത്രിക്കാൻ ആരും എത്താറില്ല. പാൽ കറന്നെടുത്തിട്ട് തീറ്റതേടാനായി അഴിച്ചു വിടുന്നവയും ഉണ്ട്. ഇതിനാൽ ഇത് ടൗണിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ്.ഏറ്റവും കൂടുതൽ ഇരുചക്രവാഹന യാത്ര കാർക്കാണ് അപകട ഭീഷണി സൃഷ്ടിക്കുന്നത്.

മൂടൽമഞ്ഞിൽ

കാണാനാകാതെ...

രാത്രി സമയങ്ങളിൽ പ്രധാന പാതയിൽ തമ്പടിക്കുന്ന കാലികുട്ടങ്ങൾ വലിയ അപകട കെണിയാണ് ഉണ്ടാക്കുന്നത് ചിലപ്പോൾ കനത്ത മൂടൽമഞ്ഞ്മൂലം
കന്നു കാലികൾറോഡിൽ കിടന്നാൽ വാഹന ഡ്രൈവർമാർക്ക്
കാണാനാകുന്നില്ല. ഇതുമൂലം കന്നുകാലികളെ വാഹനം ഇടിക്കുന്നതും പതിവാണ്.