hob-sunilkumar

പീരുമേട്: വാഗമണ്ണിന് സമീപം ചോറ്റ്പാറയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കരുനാഗപ്പള്ളി ഓച്ചിറ പായിക്കുഴിയിൽ സുനിൽ ഭവനിൽ സുനിൽകുമാർ (34) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ദാസ് പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയായിരുന്നു അപകടം. അഴിച്ചു വിട്ടു വളർത്തുന്ന കന്നുകാലി കൂട്ടത്തെ കണ്ട് ലോറി വെട്ടിച്ചതാണ് അപകടകാരണം. നിയന്ത്രണം വിട്ട ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന സുനിൽകുമാർ തെറിച്ചു വീണ് തൽക്ഷണം മരിച്ചു. പുള്ളിക്കാനത്ത് റിസോർട്ട് ലീസിനെടുത്ത് നടത്തുകയായിരുന്നു രണ്ടു പേരും. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.