തൊടുപുഴ: എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയിൽ മഹാസമാധി ദിനം ആചരിച്ചു. രാവിലെ ഗണപതിഹോമം, ഗുരുപൂജ, ഉപവാസം, ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവയും വൈകിട്ട് ശാന്തിയാത്രയും നടന്നു. ഉച്ചയ്ക്ക് വന്ദന വനിതാ സമാജം ഹാളിൽ ചേർന്ന മഹാസമാധി സമ്മേളനം ശാഖാ പ്രസിഡന്റ് എം.കെ. വിശ്വംഭരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗീത ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. വി.എസ്. റെജി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. യൂണിയൻ വനിതാ സംഘം കേന്ദ്ര കമ്മിറ്റിയംഗം മൃദുലാ വിശ്വംഭരൻ സമാധിസന്ദേശം നൽകി. കമ്മിറ്റിയംഗം കെ.ആർ. വിജയൻ ശാഖയുടെ പൂർവ്വകാല നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. ഷിജു സ്വാഗതവും വൈസ് പ്രസിഡന്റ് സാജു ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.