കട്ടപ്പന: എസ്എൻ.ഡി.പി യോഗം വലിയകണ്ടം ശാഖയിൽ ശ്രീനാരായണ ഗുരു സമാധി ആചരിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഭദ്രദീപം തെളിച്ചു. പ്രത്യേക പൂജകൾക്ക് മിഥുൻ ശാന്തി മുഖ്യകാർമികത്വം വവഹിച്ചു. ശാഖാ പ്രസിഡന്റ് മനോജ് പതാലിൽ, സെക്രട്ടറി അജേഷ് സി എസ്, വൈസ് പ്രസിഡന്റ് നിഗിൽ പതിക്കൽ, യൂണിയൻ കമ്മിറ്റിയംഗം ശ്രീനിവാസൻ ഇ കെ, വനിതാ സംഘം പ്രസിഡന്റ് നിഷ ബൈജു, സെക്രട്ടറി ഷൈജി ലിജു, വൈസ് പ്രസിഡന്റ് മഞ്ജു സതീഷ്, ശശിധരൻ മക്കനാൽരോട്ട്, ജോഷി കുട്ടട, കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.