ഇടുക്കി: ഖാദി ഗ്രാമവ്യവസായ ബോർഡ് ഗാന്ധിജയന്തിയോടനുബന്ധിച്ച് 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ലഭിക്കുന്ന സംസ്ഥാനതല മത്സരത്തിലേയ്ക്ക് ജില്ലാതല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവരെയാണ് പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ജില്ലാതല ക്വിസ് മത്സരം 29ന് 11 ന് മുതൽ തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളിൽ നടക്കും. ഹൈസ്‌കൂളിൽ നിന്നും ഹയർ സെക്കൻഡറിയിൽ നിന്നുമായി രണ്ടുപേരടങ്ങുന്ന ഓരോ ടീമുകൾക്ക് പങ്കെടുക്കാം. ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ജില്ലാതല വിജയികൾക്കും ലഭിക്കും. സ്‌കൂൾ അധികാരികളുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25ന് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്ഫോൺ.: 04862- 222344, 9605372550.