ഇടുക്കി: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ മത്സരങ്ങൾ നടത്തും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും സർക്കാർ അംഗീകൃത ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (മലയാളം), പ്രസംഗമത്സരം (മലയാളം ), പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സ്‌കൂൾ, കോളേജ് തലവന്മാരിൽ നിന്നും സാക്ഷ്യപത്രത്തോടു കൂടി അതാത് ദിവസം മത്സരം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ വരുന്ന മത്സരാർഥികൾക്ക് ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർ സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടും. കൂടുതൽ വിവരങ്ങൾക്ക്: 04862- 232505.