ഇടുക്കി:കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗത്തിൽ നിന്നും നിയമനം നടത്തുന്നതിന് 30ന് രാവിലെ 10 ന് അഭിമുഖം നടക്കും. ഈ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഇ.ഡബ്യൂ.എസ് (മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ) വിഭാഗത്തിലുള്ളവരെ പരിഗണിക്കുന്നതാണ്. മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ.ടി.സിയും, മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എസിയും, ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ആട്ടോമൊബൈൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/എഞ്ചിനീയറിങ് ഡിഗ്രി എന്നീ യോഗ്യതയുളളവർക്ക് പങ്കെടുക്കാം. ബന്ധപ്പെട്ട ട്രേഡിൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റുളള ഉദ്യോഗാർഥികൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04868 - 272216.