അരിക്കുഴ- ഇടുക്കി ജില്ലാ മണ്ണ് പരിശോധനാ ലബോറട്ടറിയിൽ എൻ.എം.എസ്സ്.എ 2025-26 പദ്ധതിയുടെ പൂർത്തീകരണത്തിനായി കരാർ അടിസ്ഥാനത്തിൽ സയന്റിഫിക് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സപ്പോർട്ടിംഗ് സ്റ്റാഫ് എന്നി
തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. 24 ന് രാവിലെ 11 മണി മുതൽ 1 മണി വരെ അരിക്കുഴ ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിൽ വച്ചാണ് ഇന്റർവ്യൂ. പ്രായപരിധി 22 മുതൽ 56 വയസ് വരെ. ഇടുക്കി ജില്ലയിൽ താമസിക്കുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9383470830.