
കട്ടപ്പന: ഹൈറേഞ്ചിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൂർണകായ മഹാദേവ ശില്പം കട്ടപ്പന കല്യാണത്തണ്ട് മഹാദേവ ക്ഷേത്രത്തിൽ അനാച്ഛാദനം ചെയ്തു. കോവിൽമല രാജാവ് രാമൻരാജ മന്നൻ ശില്പം അനാച്ഛാദനം ചെയ്തു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് പി .ബി രാധാകൃഷ്ണൻ അധ്യക്ഷനായി. കല്യാണത്തണ്ട് ശ്രീ മഹാദേവക്ഷേത്രത്തിൽ 20 അടി ഉയരത്തിലുള്ള മഹാദേവന്റെ ശില്പമാണ് അനാച്ഛാദനം ചെയ്തത്. ശിൽപം നിർമിച്ച വിജിൽ ടി ബാലനെ രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തിയ ശാരീരിക ശിക്ഷക് പ്രമുഖ് പി .പ്രമോദ് പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. നഗരസഭ കൗൺസിലർമാരായ ബീന ജോബി, രജിത രമേഷ്, തങ്കച്ചൻ പുരയിടം, ക്ഷേത്രം പ്രസിഡന്റ് പി ബി രാധാകൃഷ്ണൻ, ഭരണസമിതിയംഗം രാഹുൽ സുകുമാരൻ, രാഷ്ട്രീയ സ്വയംസേവ സംഘം വിഭാഗ് കാര്യവാഹ് എം ടി ഷിബു, വിശ്വകർമ ശാഖാ പ്രസിഡന്റ് സി എൻ രാജപ്പൻ, അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡന്റ് പ്രസാദ്, ടി സി ദേവസ്യ, ക്ഷേത്രം ഭരണസമിതിയംഗം രാഹുൽ സുകുമാരൻ എന്നിവർ സംസാരിച്ചു.