arun

കട്ടപ്പന : വള്ളക്കടവിൽ തെരുവുനായ ആക്രമണത്തിൽ കർഷകന് പരിക്ക്പറ്റി. വള്ളക്കടവ് ചിറക്കപ്പറമ്പിൽ അരുണിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. കൈകൾക്കും നെഞ്ചിനും കടിയേറ്റ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏലത്തിന് മരുന്നടിക്കാൻ യന്ത്രസാമഗ്രികൾ എടുക്കുന്നതിനിടെയാണ് അരുണിനെ തെരുവുനായ് ആക്രമിച്ചത്. 10 ഓളം കടിയേറ്റു. ആക്രമണത്തിനുശേഷവും കടി വിടാതെ കടിച്ച് കിടന്ന നായയെ പറമ്പിൽ പണി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് ഓടിച്ചത്. പ്രദേശത്ത് നാളുകളായി തെരുവ് നായ് ശല്യം രൂക്ഷമാണ്. സ്‌കൂൾ വിദ്യാർഥികളടക്കം പേടിച്ചാണ് ഇതുവഴി കടന്നുപോകുന്നത്.. പരിക്കേറ്റ അരുണിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.