
കുമളി: വണ്ടിപെരിയാർ മാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് വളർത്തു മൃഗത്തിന് നേരെ വന്യ ജീവിയുടെ ആക്രമണം
മാട്ടുപ്പെട്ടി സ്വദേശി അമീൻ അലിയാറിന്റെ പശുവിന് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചെന്നായുടെ ശല്യം ഉള്ളതായും നാട്ടുകാർ പറയുന്നു. വീട്ടിൽ കെട്ടിയിട്ട് വളർത്തിയ വളർത്തുമൃഗത്തിനെ രാവിലെ അഴിച്ചുവിട്ടതിന് ശേഷം രാവിലെ 9മണിയോടെയാണ് വന്യ മൃഗത്തിന്റെ ആക്രമണം ഉണ്ടായത്. ബദേൽ പ്ലാന്റേഷൻ മറ്റുപ്പെട്ടി ഡിവിഷൻ ഭൂരിഭാഗം കാടുകയറിയ അവസ്ഥയിലാണ്. ഇതിനുള്ളിൽ വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നു ഇതുകൊണ്ടുതന്നെ ഇവിടെ വളർത്തു മൃഗങ്ങളെ വളർത്താൻ കഴിയുകയില്ലന്നും ആമീൻ അലിയാർ പറഞ്ഞു.....
വളർത്തു മൃഗത്തെ ആക്രമിക്കാൻ ശ്രമിച്ചതിൽ കടുവയുടെ നഖം കൊണ്ട് അഴമേറിയ മുറിവാണ് ഉണ്ടായിട്ടുള്ളത്..
വണ്ടിപ്പെരിയാർ 63ആം മൈലിൽ മ്ലാവിനെ പിടിച്ച് മരത്തിൽ കൊണ്ടു വച്ചു. ജനവാസ മേഖലയുടെ 100 മീറ്റർ അകലെ മാത്രമാണ് സംഭവം. സ്ഥലത്ത് ക്യാമറ സ്ഥാപിച്ച വനം വകുപ്പ്........
തിങ്കളാഴ്ച മൂന്നരയോട് കൂടിയാണ് വണ്ടിപെരിയാർ 63 ആം മൈൽ ഏലത്തോട്ടത്തിൽ ജോലികഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരികയായിരുന്നു തൊഴിലാളികൾ മരത്തിൽ എന്തോ തൂങ്ങി നിൽക്കുന്നത് കാണുന്നത്.
തുടർന്ന് നോക്കുമ്പോഴാണ് വലിയ പ്രായമില്ലാത്ത മ്ലാവിനെ മരത്തിന്റെ ശിഖരത്തിന്റെ ഇടയിലായി കിടക്കുന്നത് കാണുന്നത് തുടർന്ന് എസ്റ്റേറ്റ് അധികൃതരെയും മറ്റ് കർഷകരെയും വിവരമറിയിച്ചു ഇത് അനുസരിച്ച് ഇവർ വനം വകുപ്പിൽ അറിയിക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ പുലിയുടെ കാൽ പാടുകൾ മരത്തിൽ കാണുകയും പുലി പിടിച്ചതിനുശേഷം മരത്തിൽ കൊണ്ടുവച്ചതാവാം എന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതരും .ഉടൻതന്നെ സംഭവസ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു
ഇതോടൊപ്പം പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യവും
രൂക്ഷമായി തന്നെ ഉണ്ട് ഏകദേശം രണ്ടര കിലോമീറ്ററിന് അപ്പുറം തന്നെയാണ് പെരിയാർ ടൈഗർ റിസർവ് ഉള്ളത് അവിടെ നിന്നും കാട്ടാന പോലുള്ള വലിയ മൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ ട്രാഞ്ച് പെൻസിങ് ഉൾപ്പെടെ വനം വകുപ്പ് നിർമ്മിച്ചിട്ടുണ്ട് എന്നാൽ പുലി കടുവ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തിയാൽ ഈ സ്ഥലം കാടുപിടിച്ചു കിടക്കുന്നത് കൊണ്ട് തന്നെ തിരികെ റിസർവ് വനത്തിലേക്ക് പോകുന്നില്ല എന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്..........