ഇടുക്കി: ജില്ലയിലെ 26 കുടുംബശ്രീ സി.ഡി.എസുകൾക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. പ്രവർത്തനങ്ങളിൽ മികവ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം (ക്യു.എം.എസ്) വിജയകരമായി പൂർത്തിയാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.
കൃത്യമായ ഫയൽ പരിപാലനം, സാമ്പത്തിക ഇടപാടുകളും രജിസ്റ്ററുകളും സൂക്ഷിക്കുന്നതിലെ കൃത്യത, അയൽക്കൂട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തൽ, കാര്യക്ഷമമായ അക്കൗണ്ടിങ് സംവിധാനം, കൃത്യമായ ഇന്റേണൽ ഓഡിറ്റിങ് എന്നിവയാണ് സി.ഡി.എസുകൾക്ക് ഈ അംഗീകാരം ലഭിക്കാൻ പ്രധാന കാരണം. പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പാക്കുക എന്നതാണ് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സംതൃപ്തിയോടെയുള്ള സേവനം സാധ്യമാകും.
ഐ.എസ്.ഒ അംഗീകാരം
ലഭിച്ച സി.ഡി.എസുകൾ
ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം, മണക്കാട്, വെള്ളിയാമറ്റം, അറക്കുളം, മുട്ടം.
കാമാക്ഷി,മരിയാപുരം, വാത്തിക്കുടി, ഉപ്പുതറ, നെടുങ്കണ്ടം, പാമ്പാടുംപാറ, പീരുമേട്, വണ്ടിപ്പെരിയാർ, മൂന്നാർ, ശാന്തൻപാറ, സേനാപതി, ഉടുമ്പഞ്ചോല, രാജകുമാരി, ഇരട്ടയാർ, വാഴത്തോപ്പ്, വെള്ളത്തൂവൽ, അടിമാലി.