ഇരുമ്പുപാലം: കേരളാ കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കൺവെൻഷനും കുടുംബ സംഗമവും നടന്നു. ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൽദോസ് പുളിഞ്ചോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ- ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേരളാ കോൺഗ്രസ് സംസ്ഥാന ഉന്നതാധികാര സമിതിയംഗമായിരുന്ന അഡ്വ. പ്രിൻസ് ലൂക്കോസ്, മണ്ഡലം നേതാക്കളായ ജോസഫ് മേക്കുന്നേൽ, ജോസഫ് തേക്കുംകാട്ടിൽ, ബേബി പുൽപറമ്പിൽ എന്നിവരുടെ വേർപാടിൽ യോഗം അനുശോചിച്ചു. ആദ്യകാല കേരള കോൺഗ്രസ് നേതാക്കളായിരുന്ന 10 പേരെ ചടങ്ങിൽ ആദരിച്ചു. കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് ബാബു കീച്ചേരിൽ, സംസ്ഥാന കമ്മിറ്റിയംഗം പി.വി. അഗസ്റ്റിൻ, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സി.പി. ഹസൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.ജെ. കുര്യൻ സ്വാഗതവും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാബു ജോസഫ് നന്ദിയും പറഞ്ഞു.