തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. രാവിലെ ആറിന് ശ്രീലളിതാ സഹസ്രനാമാർച്ചന, 9.15 മുതൽ 10.45 വരെ ഭാഗവതാചാര്യൻ ഹരിദാസ് മേതിരിയുടെ പ്രഭാഷണം എന്നിവയോടെയാണ് ആഘോഷത്തിന് തുടക്കമായത്. ക്ഷേത്രനടപ്പന്തലിൽ വൈകിട്ട് അഞ്ച് മുതൽ 6.30വരെ മുത്തോലപുരം രജീഷ് മാരാർ അവതരിപ്പിക്കുന്ന മേളം. 6.30 മുതൽ 7.15 വരെ ചിത്ര മാരാർ, അപർണ്ണ മാരാർ എന്നിവരുടെ സോപാനസംഗീതം, 7.15 മുതൽ 8.30 വരെ സംഗീതകച്ചേരി എന്നിവയായിരുന്നു പ്രധാന പരിപാടികൾ. നാളെ രാവിലെ ലളിതാ സഹസ്രനാമാർച്ചന, 9.15 മുതൽ 10.45 ഇന്ദുജ പ്രവീണിന്റെ പ്രഭാഷണം, വൈകിട്ട് അഞ്ച് മുതൽ 6.30 വരെ ചോറ്റാനിക്കര ഹരീഷ് മാരാർ അവതരിപ്പിക്കുന്ന മേളം, 6.30 മുതൽ എട്ട് വരെ വയലിൻ കച്ചേരി, എട്ട് മുതൽ മോഹിനിയാട്ടം എന്നിവ നടക്കുമെന്ന് ചെയർമാൻ കെ.കെ. പുഷ്പാംഗദനും മാനേജർ ബി. ഇന്ദിരയും അറിയിച്ചു.