തൊടുപുഴ: പൊന്നന്താനം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണത്തിന്റെ ഭാഗമായി കണ്ണമ്പാറ ഫ്ളവേഴ്സ് കുടുംബശ്രീ കേന്ദ്രത്തിൽ സൗജന്യ പുസ്തക വിതരണ കേന്ദ്രം ആരംഭിച്ചു. വായനശാല പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി എം.എസ്. ലില്ലിയ്ക്ക് പുസ്തക കിറ്റ് നൽകി കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി എം.എസ്. ലില്ലി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറേറിയ ശശികലാ വിനോദ് ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. ശ്രുതി എൻ. നായർ, ബിന്ദു ബേബി, എം.ടി. ശിവ എന്നിവർ വിജയികളായി. സംഗീത മത്സരത്തിൽ ഐറിൻ ജോസഫ്, ഗാഥ ഗിരീഷ്, ആൻഡ്രൂസ് അലക്സ് എന്നിവർ വിജയിച്ചു. ജാൻസി വെള്ളാപ്പുഴ, സെലിൻ വെള്ളാഞ്ഞിലിയിൽ, ശ്രുതി എൻ. നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.