ഇടുക്കി: ജില്ല ഗവ. സ്‌കൂൾ ടീച്ചേഴ്സ് വെൽഫയർ ഓർഗനൈസേഷൻ ഏർപ്പെടുത്തുന്ന മികച്ച വിദ്യാലയങ്ങൾക്കുള്ള (പ്രൈമറി/ഹൈസ്‌കൂൾ/ ഹയർസെക്കൻഡറി വിഭാഗം) ജവഹർ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിദ്യാലയങ്ങൾ നടത്തിയിട്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ റിപ്പോർട്ടും ഫോട്ടോകളും അപേക്ഷയിൽ ഉൾപ്പെടുത്തണം. ഗവൺമെന്റ് സ്‌കൂളുകളിലെ (പ്രൈമറി/ഹൈസ്‌കൂൾ/ ഹയർസെക്കൻഡറി വിഭാഗം) മികച്ച അദ്ധ്യാപകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള ജവഹർ പുരസ്‌കാരത്തിനുള്ള അപേക്ഷയും ക്ഷണിക്കുന്നു.ഗവ. സ്‌കൂളുകളിലെ പി.ടി.എയ്ക്കോ സ്റ്റാഫ് കൗൺസിലിനോ അദ്ധ്യാപകരെ നാമനിർദേശം ചെയ്യാവുന്നതാണ്. പ്രവർത്തന റിപ്പോർട്ടും ഫോട്ടോകളും അപേക്ഷയിൽ ഉൾപ്പെടുത്തണം. അപേക്ഷകൾഒക്ടോബർ രണ്ടിനകം 9447211401എന്ന വാട്സ്ആപ്പ് നമ്പറിലോ, സെക്രട്ടറി , ജി,എസ്.ടി.ഡബ്ലൃൂ.ഒ കുട്ടപ്പാസ് ബിൽഡിംഗ്, കാഞ്ഞിരമറ്റം ജംഗ്ഷൻ, തൊടുപുഴ 685584 എന്ന വിലാസത്തിലോ അയക്കേണ്ടതാണ്.