പുറപ്പുഴ: കുണിഞ്ഞിയിൽ സ്ത്രീ സൗഹൃദ ക്ലീനിക്കിന്റെ ബോധവത്ക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും 26ന് നടത്തും. പുറപ്പുഴ പഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെൻസറിയുടെയും ജില്ലാ ഹോമിയോ ആശുപത്രി സീതാലയം യൂണിറ്റിന്റെയും കുണിഞ്ഞി എസ്.എൻ ഡി.പി യോഗം വനിതാ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ നടത്തുന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഭാസ്‌കരൻ ഉദ്ഘാടനം ചെയ്യും.