പടി.കോടിക്കുളം: തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി ആഘോഷങ്ങൾ 29 മുതൽ ഒക്ടോബർ രണ്ട് വരെ വിപുലമായി ആചരിക്കും. 29 മുതൽ 30 വരെ മഹാപൂജവയ്പ്പും ഒന്നിന് മഹാനവമി ആയുധപൂജയും രണ്ടിന് രാവിലെ മുതൽ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ. രാമചന്ദ്രൻ ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ വിജയദശമി വിദ്യാരംഭവും മഹാ സരസ്വതിപൂജയും ശ്രീവിദ്യാമന്ത്രാർച്ചനയും സാരസ്വതമന്ത്രാർച്ചനയും മറ്റ് വിശേഷാൽ പൂജകളും നടത്തും. മൂന്നു ദിവസങ്ങളിലെയും ത്രികാലപൂജകളാൽ മന്ത്രശുദ്ധി വരുത്തിയ ദിവ്യഔഷധമായ അമൃതകലശ ദിവ്യഔഷധവും സാരസ്വതാരിഷ്ടവും ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഭക്തജനങ്ങൾക്കും രണ്ടിന് രാവിലെ ഒമ്പതിന് വിശേഷാൽ പൂജകൾക്ക് ശേഷം സമൂഹമന്ത്രോച്ചാരണത്തോട് കൂടി നൽകും. 11ന് പ്രസാദഊട്ട് നടത്തുമെന്നും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.കെ. അജിത് കുമാർ, സെക്രട്ടറി എം.എൻ സാബു, കൺവീനർ ബിന്ദു പ്രസന്നൻ എന്നിവർ അറിയിച്ചു.