trans
കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം ട്രാൻസ്‌ഫോർമർ ഉറപ്പിച്ചിരിക്കുന്ന തൂണുകൾ ജീർണ്ണിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നു

പീരുമേട്: ട്രാൻസ്‌ഫോർമർ ഉറപ്പിച്ചു നിറുത്തിയ തൂണുകൾ ജീർണ്ണിച്ച് ഏതു സമയവും താഴെ വീഴാവുന്ന സ്ഥിതിയിൽ. കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപമാണ് ട്രാൻസ്‌ഫോർമർ അപകടാവസ്ഥയിലായിരിക്കുന്നത്. ഇത് ഉറപ്പിച്ചിരിക്കുന്ന തടി കൊണ്ടുള്ള തൂണുകൾക്ക് വർഷങ്ങളോളം പഴക്കമുണ്ട്. കാലപ്പഴക്കം കൊണ്ട് ഭാരമേറിയ ട്രാൻസ്‌ഫോർമറുകൾ താങ്ങി നിറുത്തിരിക്കുന്ന തടി തൂണുകൾ ദ്രവിച്ചതോടെ

എപ്പോൾ വേണമെങ്കിലും താഴെ വീഴാവുന്ന സ്ഥിതിയിലാണ്. ഇതിന്റെ സമീപത്ത് കൂടിയാണ് എപ്പോഴും വാഹനങ്ങൾ കടന്നു പോകുന്നത്. ഇവ നിലം പതിച്ചാൽ വലിയ അപകടമാണ് ഉണ്ടാവുക. എത്രയും വേഗം തടി തൂണുകൾ മാറ്റി കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.