അടിമാലി: ദേശിയപാത 85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിലെ ഇപ്പോഴത്തെ നിർമ്മാണ പ്രതിസന്ധി ഹൈറേഞ്ച് മേഖലയോട് ചെയ്യുന്ന വലിയ ശിക്ഷയായി കാണേണ്ടി വരുമെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് അടിമാലിയിൽ പറഞ്ഞു. റോഡിന്റെ നിർമ്മാണം തടസപ്പെട്ടിരിക്കുന്ന സാഹചര്യം ദുഃഖകരമാണ്. പ്രശ്ന പരിഹാരത്തിനായി സർക്കാർ പുതിയ പ്രസ്താവന നൽകാൻ തയ്യാറാകണം. ഇക്കാര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത പറഞ്ഞു.