കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ്ടൗൺ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ലബ്ബക്കട ഹൈറേഞ്ച് വില്ലാസിൽ കോവിൽമല രാജാവ് രാമൻ രാജമന്നൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പ്രദീപ് എസ് മണി അദ്ധ്യക്ഷനായി. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മികച്ച കാരുണ്യ പ്രവർത്തകനുള്ള അവാർഡ് കട്ടപ്പന ഗായത്രി സിൽക്ക്സ് ഉടമ സജീവ് ഗായത്രിക്ക് കൈമാറി. അംഗപരിമിതർക്കുള്ള കാരുണ്യനിധി സഹായവും വിതരണം ചെയ്തു. പ്രിൻസ് ചെറിയാൻ, സെക്രട്ടറി കെ എസ് രാജീവ്, മനോജ് അഗസ്റ്റിൻ, ഡോ. മാത്യു തോമസ്, പ്രോഗ്രാം കോർഡിനേറ്റർ രാജേഷ് നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടത്തി.