തൊടുപുഴ: ഭാരതീയ വിദ്യാനികേതൻ ജില്ലാ ഗണിത ശാസ്ത്ര മേളയിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ ഓവറോൾ കിരീടം നേടി. കട്ടപ്പന സരസ്വതി വിദ്യാപീഠം സ്കൂളിൽ നടന്ന ബി.വി.എൻ സ്കൂൾ ജില്ലാ ശാസ്ത്ര മേളയിൽ സയൻസ് വിഭാഗത്തിൽ ബാലവിഭാഗം ഒന്നാം സ്ഥാനം, കിഷോർ വിഭാഗത്തിൽ രണ്ടാം സ്ഥാനം, സയൻസിൽ ഓവറോൾ രണ്ടാം സ്ഥാനം, മാത്സ് വിഭാഗത്തിൽ കിഷോർ ഒന്നാം സ്ഥാനം, ബാല രണ്ടാം സ്ഥാനം, ശിശു വിഭാഗം ഒന്നാം സ്ഥാനം, മാത്സ് ഓവറോൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര മേളയിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ വിജയ കിരീടം നേടിയത്. ശാസ്ത്ര മേള പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരായ എസ്. സന്ധ്യാദേവി, കെ.എം. ശ്രീലത, നീനു കൃഷ്ണ, രശ്മി ദേവരാജൻ, ആരതി രാജീവ്, സിന്ധുപ്രസാദ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മാനേജ്മന്റ് കമ്മിറ്റി യോഗം അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു. സ്കൂൾ സെക്രട്ടറി എൻ. അനിൽ ബാബു, പ്രിൻസിപ്പൽ വി.എൻ. സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.