kalippattam

പീരുമേട്: മരിയൻ കോളേജ് ഓട്ടോണമസ് സ്‌കൂൾ ഓഫ്‌ സോഷ്യൽ വർക്ക് ഒന്നാം വർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ ഗിഫ്റ്റ്സ് ഓഫ്‌പ്ലേ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടിക്കാനം, പീരുമേട് അംഗൻവാടികളിൽ നൂറോളം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. കുട്ടികളോടൊപ്പം പാട്ടുകളും വിവിധ പരിപാടികളും അവതരിപ്പിച്ചതോടെ സന്ദർശനം സന്തോഷ പൂർണ്ണമായി. കുട്ടികളിൽ സന്തോഷം വിതറുന്നതിനൊപ്പം സ്വയം സാമൂഹ്യബോധവും പങ്കാളിത്തവും വളർത്തുകയെന്നതാണ് ലക്ഷ്യം. ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ സന്തോഷം നൽകുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കോളേജിലെ അദ്ധ്യാപകരായ ഡോ. ജോബി ബാബു, മിസ്. ഫെബാ ആൻ വിൽസന്റ്. വിദ്യാർത്ഥികളായ ബുഷ്ര അനസ്, സിസ്റ്റർ ജെസ്ലിൻ ജയിംസ്, മന്യ സുനിൽകുമാർ, ജോസഫ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.