ഇടുക്കി: സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ അദാലത്തിൽ 16 പരാതികൾ തീർപ്പാക്കി. സംസ്ഥാന വനിതാ കമ്മിഷൻ അംഗങ്ങളായ വി.ആർ. മഹിളാമണി, അഡ്വ. കവിത വി. തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിൽ കുമളി വ്യാപാരഭവൻ ഹാളിൽ നടന്ന അദാലത്തിൽ 43 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. മൂന്നെണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. കൗൺസിലർ റുബിയ, പൊലീസ് വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും അദാലത്തിൽ പങ്കെടുത്തു.