നാഗപ്പുഴ: കല്ലൂർക്കാട് ലയൺസ് ക്ലബ്ബിന്റെയും നാഗപ്പുഴ, നിർമല പബ്ലിക് ലൈബ്രറിയുടെയും ലോഗോസ് സ്പീച്ച് & ഹിയറിംഗ് സെന്റർ തൃപ്പൂണിത്തുറയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നാഗപ്പുഴ നിർമ്മല പബ്ളിക് ലൈബ്രറി ഹാളിൽ നടത്തിയ സൗജന്യ കേൾവി പരിശോധന ക്യാമ്പ് കല്ലൂർക്കാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാൻസി ജോമി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ജിബിൻ റാത്തപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മിറ്റി അംഗം പ്രൊഫ. വി.എസ്. റെജി സ്വാഗതം ആശംസിച്ചു. കല്ലൂർക്കാട് ലയൺസ് ക്ലബ് ട്രഷറർ സജി വട്ടക്കുടി, മാനുവൽ പാറക്കാട്ടേൽ, ഡോമി മാറാട്ടിൽ, പോൾ പുലിമല, ജോണി മോളേകുന്നേൽ എന്നിവർ സംസാരിച്ചു, ലൈബ്രറി കമ്മിറ്റി സെക്രട്ടറി അൽഫോൻസ് കളപ്പുര നന്ദി പറഞ്ഞു. അമ്പതോളം പേർ കേൾവി പരിശോധന നടത്തി. ലോഗോസ് സ്പീച്ച് & ഹിയറിങ് സെന്ററിലെ ഓഡിയോളജിസ്റ്റ് ഗൗതം കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി.