അടിമാലി: കൊന്നത്തടി പഞ്ചായത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. മിഷൻ വൈൽഡ് പിഗിന്റെ ഭാഗമായി നടത്തിയ ഡ്രൈവിൽ ഉദ്ദേശം രണ്ടു വയസ് തോന്നിക്കുന്ന പെൺപന്നിയെയാണ് വെടിവെച്ചുകൊന്നത്. പഞ്ചായത്തിന്റെ അംഗീകൃത ഷൂട്ടറാണ് പന്നിയെ വെടിവച്ചത്. കൊന്നത്തടി പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലെ കാർഷിക മേഖലയിൽ വളരെയധികം വിളനാശം വരുത്തിക്കൊണ്ടിരുന്ന കാട്ടുപന്നി കൂട്ടങ്ങളിൽ ഒന്നിനെയാണ് വെടിവെച്ചത്. വെടിയേറ്റതിനെ തുടർന്ന്എളൂപ്പറമ്പിൽ മത്തായിയുടെ കുളത്തിൽ വീണ പന്നിയെ പെട്രോൾ ഒഴിച്ച ശേഷംകുഴിച്ചിട്ടു.