
തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026ലെ ഹജ്ജിനായി ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് അപേക്ഷകർക്കുളള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു ക്ലാസ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് സക്കീർ ഈരാറ്റപേട്ട ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പർ അനസ് മനാര അദ്ധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജാഫർ .കെ കക്കൂത്ത് മുഖ്യപ്രഭാഷണം നടത്തി. കാരിക്കോട് മുനവ്വിറൽ ഇസ്ലാം അറബി കോളജ് പ്രിൻസിപ്പൽ സൈദ് മുഹമ്മദ് മൗലവി, കുന്നം ദാറുൽ ഫത്തഹ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം സഖാഫി, ആർപ്പമറ്റം മജ്ലിസുന്നൂരി വൽ അബ്റാർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൽ കരീം അൻവരി, കാരിക്കോട് നൈനാർ പള്ളി ജമാഅത്ത് പ്രസിഡന്റ് പി.പി അബ്ദുൽ അസീസ്, സെക്രട്ടറി ശൈഖ് മുഹമ്മദ്, ജില്ലാ ട്രെയിനിങ് ഓർഗനൈസർ കെ.എ അജിംസ്, ഓർഗനൈസർ വി.കെ അബ്ദുൽ റസാക്ക് എന്നിവർ സംസാരിച്ചു.