രാജാക്കാട്: ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ രാജാക്കാട് മേഖലാ കുടുംബ സംഗമം 28 ന് രാവിലെ 10ന് രാജാക്കാട് ക്രിസ്തുജ്യോതി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സംഘടനാ ശക്തി വിളിച്ചറിയിച്ച് റാലിയും സംഘടിപ്പിക്കും. 27ന് വൈകിട്ട് 3 ന് പൂപ്പാറയിൽ നിന്നും വാഹന വിളംബര റാലിയും നടത്തും.രാവിലെ 9.30 ന് രാജാക്കാട് ഗവ.സ്‌കൂൾ മൈതാനിയിൽ നിന്നും സംഘടനാ ശക്തി വിളിച്ചറിയിക്കുന്ന റാലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് നടക്കുന്ന സമ്മേളനം കോട്ടയം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ഭാരവാഹികൾ,മഹിള സമാജം യൂണിയൻ ഭാരവാഹികൾ കരയോഗം ഭാരവാഹികളടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുമെന്നും യൂണിയൻ പ്രസിഡന്റ് കെ. എസ് അനിൽകുമാർ, സെക്രട്ടറി പി.റ്റി അജയൻനായർ, ആർ ബാലൻപിള്ള, കെ. പി രാജേഷ്, പി.ബി മുരളിധരൻ നായർ, എം.ആർ അനിൽകുമാർ എന്നിവർ അറിയിച്ചു.