തൊടുപുഴ : ട്രാൻസ്‌പോർട്ട് പെൻഷനേഴ്സ് വെൽഫെയർ അസ്സോസിയേഷൻ (ടി.പി.ഡബ്ല്യൂ.എ) ജില്ലാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ തൊടുപുഴ രാജീവ് ഭവനിൽ നടന്നു. പി. എ. മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം. എ. മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എ.വി ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. എം.എ ബാബു,​ ജോയ് ജോസഫ്, എം.ഐ മോഹനൻ, പി.കെ. പൊന്നപ്പൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി ഡി.രാജു - പ്രസിഡന്റ്, എം.ജെ. ജോസ് - വൈസ് പ്രസിഡന്റ്, എം.ഐ മോഹനൻ - സെക്രട്ടറി, എം.കെ ബാബുരാജ് - ജോയിന്റ് സെക്രട്ടറി,​ എൻ. വി. തോമസ്- ട്രഷറർ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയെ തെരഞ്ഞെടുത്തു. എൻ. വി. തോമസ് സ്വാഗതം പറ‍ഞ്ഞു.