kolani

തൊടുപുഴ: കോലാനി സൗത്ത് റെസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷവും കുടുംബമേളയും നടത്തി. കോലാനിയിൽ നടത്തിയ കുടുംബമേള നഗരസഭാ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. എ.എൻ. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാരായ ആർ. ഹരി, മെർളി രാജു, കവിത അജി, ട്രാക് പ്രസിഡന്റ് റ്റി.എം. ശശി, എൻ. രവീന്ദ്രൻ, കെ.ജെ. മാത്യു,പി.എസ്. സുധീഷ്, എം.പി. ജോയി എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥികളെ ഷാൾഅണിയിച്ച് ആദരിച്ചു.തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ വായനാമത്സരത്തിൽ (മുതിർന്നവരുടെ വിഭാഗം) ഒന്നാംസ്ഥാനം നേടിയ ശ്രീജ രവീന്ദ്രനെ അനുമോദിച്ചു. ഓണസദ്യയും വിവിധ മത്സരങ്ങളും നടത്തി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.