തൊടുപുഴ. ക്ഷീരകർഷകരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന് കേരളാ കോൺഗ്രസ് (എം )നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ.കെ.എം മാണി ഭവനിൽ ചേർന്ന ക്ഷീര കർഷക കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിമ്മി മറ്റത്തിപ്പാറ. ക്ഷീര കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിനോയ് മുടവനാട്ട് അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ ഭാരവാഹികളായ ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ, കുഞ്ഞുമോൻ വെട്ടിക്കുഴിചാലിൽ, ജോജോ അഴിക്കണ്ണിക്കൽ, രാജേഷ് വീട്ടിക്കൽ, ജോർജ് കുഴിഞ്ഞാലിൽ, ബെന്നി ചെറുവള്ളാത്ത്, ജോൺസൺ അടപ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.