തൊടുപുഴ: ക്ഷീര കർഷകർ പുലർച്ച മുതൽ രാത്രി ഏറെ വൈകി വരെ കഠിനാധ്വാനം ചെയ്തിട്ടും ക്ഷീരകർഷകർക്ക് ജീവിതം മുമ്പോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഇൻസെന്റീവ് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. കെ.എം. മാണി ഭവനിൽ ചേർന്ന ക്ഷീര കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷക യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ് ബിനോയ് മുടവനാട്ട് അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ഭാരവാഹികളായ ബിനീഷ് മുഞ്ഞനാട്ടുകുന്നേൽ, കുഞ്ഞുമോൻ വെട്ടിക്കുഴിചാലിൽ, ജോജോ അഴിക്കണ്ണിക്കൽ, രാജേഷ് വീട്ടിക്കൽ, ജോർജ് കുഴിഞ്ഞാലിൽ, ബെന്നി ചെറുവള്ളാത്ത്, ജോൺസൺ അടപ്പൂർ, ബിറ്റോയ് കൊടിയംകുന്നേൽ, ജോയി തട്ടാറ, കുട്ടിയച്ചൻ താഴത്തുവീട്ടിൽ, എം.പി. മോഹനചന്ദ്രൻ നായർ, മനു പുറവക്കാട്ട്, തോമസ് നടുപടവിൽ, ശശി മകരംചേരിൽ എന്നിവർ പ്രസംഗിച്ചു.