
തൊടുപുഴ: സ്വച്ചതാ ഹി സേവ കാമ്പയിന്റെ ഭാഗമായി മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും അൽ അസർ കോളേജും ട്രാക്കും സംയുക്തമായി തൊടുപുഴ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ശുചീകരണ പരിപാടി നടത്തി. ചെയർമാൻ കെ.ദീപക് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുൻസിപ്പാലിറ്റിയെ ശുചിത്വ നഗരമായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടിക പറമ്പിൽ, രക്ഷാധികാരി ടി.എൻ പ്രസന്നകുമാർ, വൈസ് പ്രസിഡന്റ്മാരായ നാസർ സൈര, ഷെരീഫ് സർഗ്ഗം, ജോസ് തോമസ് കളരിക്കൽ, കെ.പി ശിവദാസ്, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ, താലൂക്ക് സഹകരണ സംഘം പ്രസിഡന്റ് ജോസ് വഴുതനപിള്ളിൽ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രകാശ് മാസ്റ്റർ,സാലി എസ് മുഹമ്മദ്, ടോമി സെബാസ്റ്റ്യൻ, സി.കെ. ശിഹാബ്, റഹീം നാനോ, ജോസ് മോഡേൺ, ജോസ് വർഗീസ്, സന്തോഷ് കമൽ, വിനോദ് ബാലകൃഷ്ണൻ, അൽ അസ്ഹർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാൻ എം, അൽ അസ്ഹർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എ ഖാലിദ്, മുൻസിപ്പൽ കൗൺസിലർമാർ, ട്രാക്ക് ഭാരവാഹികളായ ശശി പി എം, സെബാസ്റ്റ്യൻ, സണ്ണി തെക്കേക്കര, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. മുഹമ്മദ് സഹൽ അലി, പ്രൊഫ. പി. ജിഷ്ണു എന്നിവരോടൊപ്പം എൻജിനീയറിങ് കോളേജിലെയും പോളിടെക്നിക് കോളേജിലെയും 150 ഓളം എൻ.എസ്.എസ് വോളന്റിയർമാരും പങ്കെടുത്തു. രാവിലെ 8.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് 1 മണിയ്ക്കാണ് അവസാനിച്ചത്.