ചെറുതോണി: സംസ്ഥാന സർക്കാർ അംഗീകരിച്ച ഭൂമി പതിവ് ചട്ട ഭേദഗതിയിലെ ജനദ്രോഹത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ 30ന് വമ്പിച്ച കർഷക മാർച്ചും ധർണയും സംഘടിപ്പിക്കും. കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഭൂമി പതിവ് ചട്ടങ്ങൾ ജനങ്ങളെ പിഴിയാനുള്ള ഗൂഢാലോചനയും ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതുമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു. പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.