കട്ടപ്പന: അയ്യപ്പൻകോവിൽ കൃഷിഭവൻ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൾ ജോൺസൺ ഉദ്ഘാടനം ചെയ്തു. പുതിയ സാമ്പത്തിക വർഷം 3 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. 13 വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വീടുകളിൽ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തൈകൾ നൽകിയത്. പഞ്ചായത്തംഗങ്ങളായ സോണിയ ജെറി, സിജി അറഞ്ഞനാൽ, ജോമോൻ വെട്ടിക്കാലയിൽ, കൃഷി ഓഫീസർ അന്ന ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. ഗുണഭോക്താക്കൾ പങ്കെടുത്തു.