പീരുമേട്:കുട്ടിക്കാനം ഐ. എച്ച് .ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് സംഘടിപ്പിച്ച കോൺവൊക്കേഷൻ എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.പാഠ്യവിഷയങ്ങളെ മാത്രം ആശ്രയിക്കാതെ വ്യക്തിത്വ വികസനത്തിന് ഊന്നൽ നൽകി ജീവിതവിജയം നേടണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം എസി. കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് നേടിയ ഐ.എച്ച്.ആർ.ഡി. കോളേജിലെ മെർലിനെ ചടങ്ങിൽ ആദരിച്ചു.യോഗത്തിൽ ഐ.എച്ച്.ആർ.ഡി. ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാക്കുന്നേൽ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ, കോളേജ്പ്രി ൻസിപ്പൽ സതീഷ് വർഗ്ഗീസ് വിജയ്ജിത്ത് കെ ജെ, മിനർക, സൂര്യ രവിഎന്നിവർ സംസാരിച്ചു.