തൊടുപുഴ: മണക്കാട് പഞ്ചായത്തിൽ നിർമാണം ആരംഭിച്ച ആൽപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്ടിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ മുഖ്യപ്രഭാഷണം നടത്തും. മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ഡോ. കോശി പി.എസ്. റിപ്പോർട്ട് അവതരിപ്പിക്കും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം മാർട്ടിൻ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ടോണി കുര്യാക്കോസ്, സീന ബിന്നി, ജീന അനിൽ, ജിജോ ജോർജ് കഴിക്കച്ചാലിൽ, എ. ജയൻ, അംഗങ്ങളായ ഡോ.റോഷ്നി ബാബുരാജ്,ജോമോൻ ഫിലിപ്പ്, ടിസ്സി ജോബ്, ദാമോദരൻ നമ്പൂതിരി, എം. മധു, ഓമന ബാബു , വി.ബി. ദിലീപ് കുമാർ ,ലിൻസി ജോൺ, ചീഫ് എൻജിനീയർ ബിനോയി ജോമി ജോർജ്, മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ലെവിൻസ് ബാബു കോട്ടൂർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.