തൊടുപുഴ: മുട്ടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025 വർഷത്തിൽ വിവിധ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നാളെ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോറിയ ടു കെ ടു ഫൈവ് എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ ജില്ലാ സെഷൻ ജഡ്ജ് പി.എസ് ശശികുമാർ, ജില്ലാ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ട്,ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി എ അരുൺ കുമാർ, ഗവ.മോഡൽ എഞ്ചിനീയറിംഗ് കോളേജ്, എറണാകുളം പ്രിൻസിപ്പൽ ഡോ. ഇ.എസ് ജയചന്ദ്രൻ, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോർഡിനേറ്റർ ഡോ.സിന്ധു എസ് എന്നിവരും ക്ഷണിതാക്കളായി പങ്കെടുക്കും.ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ എന്നീ യു.ജി, പി.ജി റെഗുലർ കോഴ്സുകൾ മികവുറ്റ രീതിയിൽ പൂർത്തീകരിച്ച വിദ്യാർത്ഥികളെയും 202425 വർഷം നടത്തിയ ആഡ് ഓൺ കോഴ്സുകൾ, ഷോർട്ട് ടെം കോഴ്സുകൾ പൂർത്തിയാക്കിയവരെയും ആദരിക്കും. വാർത്താ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ വി.ടി ശ്രീകല, കബ്യുട്ടർ സയൻസ് വിഭാഗം മേധാവി ജീസ് ജോർജ്, സിമി സുലൈമാൻ, വിൻസെന്റ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.
.
: