കട്ടപ്പന: കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷൻ 2025 നോടനുബന്ധിച്ച് നടത്തുന്ന മഹാ സംഘമത്തിന്റെ ഭാഗമായി കാഞ്ചിയാർ പ്രദേശത്തെ 30 വിമുക്ത ഭടൻമാരെ ആദരിച്ചു. ലബ്ബക്കടയിൽ നടന്ന ചടങ്ങ് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡം പ്രസിഡന്റ് അനിഷ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. ഹൈറേഞ്ച് യൂണിയൻ മുൻ പ്രസിഡന്റ് ആർ. മണികുട്ടൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത നേതാക്കൻമാരായ ഫാ. ജിജിൻ ബേബി, പാസ്റ്റർ സാജൻ ജയിംസ്, പാസ്റ്റർ കുര്യക്കോസ് കുടക്കച്ചിറ, പി.ആർ.ഡി.എസ് പ്രതിനിധി കെ.കെ. ഷൈജുമോൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ, ജയ്‌മോൻ കോഴിമല എന്നിവർ പ്രസംഗിച്ചു. ആൽബിൻ മണ്ണംഞ്ചേരിൽ, രാജലക്ഷ്മി അനിഷ്, സി.കെ. സരസൻ, സണ്ണി,
സണ്ണി വെങ്ങാലൂർ, റോയി എവറസ്റ്റ്, ജോർജ് മാമ്പറ,
ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.