തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 34 ലക്ഷം രൂപ അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റും പദ്ധതി നിർദ്ദേശവും ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിലവിലുള്ള ലിഫ്റ്റ് കേടായാൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനെ തുടർന്നാണ് പുതിയ ലിഫ്‌റ്റിന് തുക അനുവദിച്ചതെന്ന് ജോസഫ് പറഞ്ഞു.