നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ പത്താമത് ആയുർവേദ ദിനത്തിന്റെ ഭാഗമായി ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. 'ആയുർവേദം മാനവരാശിക്കും ഭൂമിക്കും" എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ആയുർവേദ ദിനത്തിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. വിവിധ ആയുർവേദ ചെടികളെ പരിചയപ്പെടുത്തൽ, കുട്ടികളെ വിവിധ ടീമുകളാക്കി തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിക്കൽ, യോഗ പരിശീലനം, ബോധവത്കരണ ക്ലാസ് എന്നിവ നടന്നു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചാറൽമേട്ടിൽ നിന്ന് ഡോ. വി.എസ്. നീന, ഡോ. ജോസ്മി, പി.എം. അനീഷ്, ഡിനിമോൾ സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്‌കൂൾ ഹെഡ്മാസ്റ്റർ പി.കെ. ബിജു സ്വാഗതവും ആദ്ധ്യാപിക ശ്രീജ വിജയൻ നന്ദിയും പറഞ്ഞു.