
വെള്ളിയാമറ്റം:പ്രധാനമന്ത്രി വിശ്വകർമ്മ കൗശൽ യോജന പദ്ധതി പ്രകാരം, ഏഴു ദിവസത്തെ ട്രെയിനിംഗ് പൂർത്തീകരിച്ച തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന കാൽലക്ഷം രൂപയുടെ സൗജന്യ ടൂൾ കിറ്റിന്റെ വിതരണോദ്ഘാടനം നടന്നു.വെള്ളിയാമറ്റം, ആലക്കോട് പഞ്ചായത്തുകളിൽ നിന്നായി ട്രെയിനിംഗ് പൂർത്തീകരിച്ച ഇരുപത്തി രണ്ട് തൊഴിലാളികളിൽ ഏഴ് പേർക്കുള്ള കിറ്റാണ് വിതരണം ചെയ്തത്.ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മവാർഷികം ആഘോഷിക്കുന്ന വേളയിൽ ബി.ജെ .പി വണ്ണപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ടൂൾകിറ്റ് വിതരണോദ്ഘാടനം മണ്ഡലം ജനറൽ സെക്രട്ടറി കെ. ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അരുൺ മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ബി .ജെ .പി പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രകാശ് കലയന്താനി, മുരളീധരൻ വെള്ളിയാമറ്റം എന്നിവർ സംസാരിച്ചു.