തൊടുപുഴ: ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് പൈങ്കുളം സേക്രഡ് ഹാർട്ട് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3 മുതൽ 10വരെ മാനസികാരോഗ്യവാരാഘോഷം നടത്തുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാനസികാരോഗ്യ രംഗത്ത് കഴിഞ്ഞ 46 വർഷങ്ങളായി സ്തുത്യർഹമായ സേവനം നടത്തുന്ന ഹോസ്പിറ്റൽ ഈ പരിപാടിയോടനുബന്ധിച്ച വിവിധ ബോധവൽക്കരണ പരിപാടികളും, സാംസ്‌കാരിക പരിപാടികളുംനടത്തും.ഒക്ടോബർ 3ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചു നടത്തപ്പെടുന്ന പൊതു ബോധവൽക്കരണ പരിപാടിയോടെയാണ് വാരാഘോഷം ആരംഭിക്കുന്നത്. ന്യൂമാൻ കോളേജ് സൈക്കോളജി ഡിപ്പാർട്‌മെന്റുമായി സഹകരിച്ചാണ് ഈ പൊതുപരിപാടി സംഘടിപ്പിക്കുന്നത്. മുൻസിപ്പൽ ചെയർമാൻ കെ. ദീപക് യോഗം ഉദ്ഘാടനം ചെയ്യും. തുടർന്ന് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫ്ളാഷ് മോബും, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അനീഷ് മാത്യു ഓടക്കൽ നടത്തുന്ന അവബോധ പ്രഭാഷണവും നടക്കും. തുടർന്ന് മാനസികാരോഗ്യ വിളംബര ജാഥ തൊടുപുഴ ബന സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ഗാന്ധി സ്‌ക്വയറിൽ സമാപിക്കും. വൈകുന്നേരം ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ഉ അഡ്മിനിസ്‌ട്രേറ്റർ സി. ഷോളി ഫ്രാൻസിസ് വാരാഘോഷം ഉദ്ഘാടനം ചെയ്യും. ഡോ. സേതുനാഥ് മംഗാരപ്പള്ളിൽ പ്രമേയം അവതരിപ്പിക്കും. കോളേജ്തല നാടക മത്സരം 7ന് നടത്തും.. 5ന് ഹോസ്പിറ്റലിന്റെ തന്നെ മടക്കത്താനത് സ്ഥിതി ചെയ്യുന്ന റിഹാബ് സെന്റിൽ കലാപരിപാടികളും അന്തേവാസികളായിട്ടുള്ള രോഗികളുടെ കുടുംബസംഗമവും നടത്തും. 9ന് ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും ചേർന്നുള്ള സംഗമവും കലാ പരിപാടികളും സംഘടിപ്പിക്കും.10ന് മാനസികാരോഗ്യ ദിനാഘോഷവും ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടന്ന വാരഘോഷത്തിന്റെ സമാപന സമ്മേളനവും ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. മാനേജർ സി. ലിസി തെക്കേക്കുറ്റ് അദ്ധ്യക്ഷത വഹിക്കും. മാർ. ജോർജ് മഠത്തിക്കണ്ടത്തിൽ, എറണാകുളം സ്പെഷ്യൽ ബ്രാഞ്ച് എസ്.പി വി.യു കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, വാർഡ് മെമ്പർ മായ ദിനേശൻ, ഡയറക്ടർ സി. മേഴ്സി കുര്യൻ . ഷോളി ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ ജോസ്, ഡയറക്ടർ സി. റോസ്ലി കുര്യൻ, സി. ഷോളി ഫ്രാൻസിസ്, പി.ആർ.ഒ അരുൾ ജോർജ് തോമസ്, സൈക്യാട്രിസ്റ്റ് ഡോ. ജൊവാൻ ജോൺ എന്നിവർ പങ്കെടുത്തു.