തൊടുപുഴ: കേരള കോ ഓപ്പറേറ്റിവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 30ന് നിയമസഭ മാർച്ച് നടത്തും. സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെൻഷൻ ബോർഡ് ഫണ്ട് വഴി ക്ഷാമബത്ത നൽകണമെന്നതാണ് പ്രധാന ആവശ്യമെന്ന് സംഘടനാ നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിരമിച്ച ജീവനക്കാർക്ക് 10ശതമാനം ക്ഷാമബത്ത അനുവദിക്കുക മിനിമം പെൻഷനും പരമാവധി പെൻഷനും വർധിപ്പിക്കുക ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക.മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക, പെൻഷൻ റിവിഷൻ നടപ്പിലാക്കുക.പെൻഷൻ ബോർഡിന്റെ ഫണ്ടിലേക്ക് സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം നൽകുന്നതിന ആവശ്യമായ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന മുമ്പോട്ട് വെയ്ക്കുന്നു.30 ന് നടക്കുന്ന പരിപാടിയിൽ എം.എൽ.എ മാരായാ ടി.പി രാമകൃഷ്ണൻ , രമേശ് ചെന്നിത്തല. എം.എം മണി എന്നിവർ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ, നേതാക്കളായ ജോസ് കലയത്തിനാൽ, കെ.കെ ജോസഫ്, പി.എൻ സുകു എന്നിവർ പങ്കെടുത്തു.